ആട്ടവും പാട്ടും തമാശകളും പറഞ്ഞ് ആഘോഷമായൊരു ഒത്തുചേരല്‍; ദുബൈ എക്‌സ്- ഡി.പി വേള്‍ഡിലെ മലബാര്‍ ഏരിയയിലെ സ്റ്റാഫുകള്‍ അകലാപ്പുഴയില്‍ ഒത്തുകൂടി


നന്തി ബസാര്‍ : എക്‌സ് – ഡി.പി വേള്‍ഡ് ദുബൈ ജബല്‍ അലിയിലെ മലബാര്‍ ഏരിയയിലെ സ്റ്റാഫുകള്‍ പുറക്കാട് അകലാ പുഴ റോയല്‍ ഹൗസ് ബോട്ടില്‍ കുടുബസമേതം ഒത്തുകൂടി. പതിനായിരകണക്കിന് കണ്ടെയിനറുകളുമായി വരുന്ന കണ്ടെയിനര്‍ മദര്‍ വെസലുകളെയും അംബര ചുംബികളായ കാര്‍ഗോ ഷിപ്പുകളെയും ഹാന്റില്‍ ചെയ്ത വിവിധ തസ്തികളില്‍ ജോലി ചെയ്തവര്‍ ഏല്ലാം ഒരുമിച്ച് കൂടി ആട്ടവും പാട്ടുമായി താമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് ആഘോഷമായൊരു ഒത്തുചേരലായിരുന്നു അത്. ചടങ്ങ് അസീസ് മുറിച്ചാണ്ടി ഹമീദ് എന്‍.സി മുസ്തഫ അമാന കോഡിനേറ്റ് ചെയ്തു.

ഹംസ തീരൂര്‍, കുഞ്ഞമ്മദ് മലയില്‍, ഭരതന്‍ കോഴിക്കോട്, സുന്ദരന്‍ പാലക്കാട്, ഗംഗാദരന്‍ കൊയിലാണ്ടി എന്നിവരെ സദസ്സ് ആദരിച്ചു. റഫീക്ക് മലപ്പുറം, നാസര്‍ ബലൂര്‍ മാഹി, റസാക്ക് തൃശൂര്‍, രമ്പാക്ക് പയ്യോളി, രമേശ് പട്ടാമ്പി, ജയപ്രകാശ് പാലക്കാട്, റഫീക്ക് പട്ടാമ്പി, യൂസഫ് ചാവക്കാട്, സുലൈമാന്‍ രണ്ടത്താണി, ഉമ്മര്‍ റിയാസ് സലാം മലയില്‍, റഷീദ് കണ്ണൂര്‍, അബ്ദുള്ള കുട്ടി മലപ്പുറം, റിയാസ് കുന്ദമംഗലം, ഉമ്മര്‍ ശംസു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ട് അഞ്ച് വരെ നീണ്ട് നിന്നു. അടുത്ത വര്‍ഷം മറ്റൊരിടത്ത് ഒരുമിച്ച് കൂടാന്‍ ദൈവം സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയവര്‍ പിരിഞ്ഞു.