ബൈക്കില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി പാലൂര് സ്വദേശി നന്തിയില്‍ പിടിയില്‍; പിടിച്ചെടുത്തത് പത്തുകുപ്പി മദ്യം
കൊയിലാണ്ടി: ബൈക്കില്‍ കടത്തുകയായിരുന്ന പത്തു കുപ്പി മാഹി മദ്യവുമായി പാലൂര് സ്വദേശി നന്തിയില്‍ പിടിയില്‍. തെക്കെ കൊല്ലന്റെ കണ്ടി വീട്ടില്‍ രഘുനാഥന് (62) ആണ് പിടിയിലായത്. നന്തി വാഗാഡ് കമ്പനി ഓഫീസിലേക്ക് പോകുന്ന റോഡില്‍ ഉച്ചയ്ക്ക് 12.15 ഓടെയാണ് ഇയാളെ പിടികൂടിയത്.
മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 18 എച്ച് 8026 എന്ന നമ്പറിലുള്ള ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.
ക്രിസ്മസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി റേഞ്ചിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് മനോജ് കുമാര്‍ പി.സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ബാബു പി.സി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വിശ്വനാഥന്.ടി, സി.ഇ.ഒ വിവേക് കെ.എം, വനിത സി.ഇ ശ്രീജില എം.എ, ഡ്രൈവര്‍ സന്തോഷ് കുമാര്‍.കെ എന്നിവര്‍ പങ്കെടുത്തു.