‘കേരളം ഭരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍’; കൊയിലാണ്ടിയില്‍ സമരസായാഹ്നവുമായി ജനശ്രീ
കൊയിലാണ്ടി : കൊയിലാണ്ടിയില്‍ സമരസായാഹ്നം സംഘടിപ്പിച്ച് ജനശ്രീ ബ്ലോക്ക് യൂണിയന്. സമര സായാഹത്തിന്റെ ഉദ്ഘാടനം നിജേഷ് അരവിന്ദ് നിര്‍വ്വഹിച്ചു. കുത്തക കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നയമാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിലൂടെ കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ബ്ലോക്ക് യൂനിയന്‍ പ്രസിഡന്റ് വി.വി. സുധാകരന് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം പി. രത്നവല്ലി, വി.ടി. സുരേന്ദ്രന് , ബ്ലോക്ക് ഭാരവാഹികളായ അഡ്വ. സതീഷ് കുമാര്‍, ആലിക്കോയ പുതുശ്ശേരി, സി.പി നിര്‍മ്മല, ടി.പി രാഘവന്, സി. സുന്ദരന്‍, അന്‍സാര്‍ കൊല്ലം, ജനറ്റ് പാത്താരി, ടി.പി ശൈലജ എന്നിവര്‍ സംസാരിച്ചു.