സര്‍പ്പബലിയും ആറാട്ടും മെഗാഷോയും; കാരയാട് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം ജനുവരി ഏഴ് മുതല്‍


അരിക്കുളം: കാരയാട് ശ്രീ തിരുവങ്ങായൂര്‍ മഹാ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 2025 ജനുവരി 7 മുതല്‍ 13വരെ തന്ത്രി ഉഷാകാമ്പ്രം പരമേശ്വര നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമുചിതമായി ആഘോഷിക്കും.

ജനുവരി 7 ന് ശുദ്ധിക്രിയകള്‍, ആചാര്യവരണം വൈകീട്ട് കലവറനിറക്കല്‍ ഘോഷയാത്ര എന്നീ ചടങ്ങുകളോടെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവത്തിന് തുടക്കമാകും. തുടര്‍ന്ന് 8ാം തിയ്യതി ദീപാരാധനയ്ക്കുശേഷം കൊടിയേറ്റം, തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ 9ാം തിയ്യതി സര്‍പ്പബലിയും 10ാം തിയ്യതി ചെറിയവിളക്ക്, മെഗാഷോ എന്നിവയുമുണ്ടാകും.

11ന് അയ്യപ്പന് കളമെഴുത്തും പാട്ടും 12 ന് വൈകീട്ട് ഇളനീര്‍കാവ് സമര്‍പ്പണം തുടര്‍ന്ന് പള്ളിവേട്ടയും നടക്കും. 13ാം തിയ്യതി കുളിച്ചാറാട്ട്, ആറാട്ട് സദ്യ. ഇതോടെ ഈ വര്‍ഷത്തെ ആറാട്ടു മഹോത്സവത്തിന് കൊടിയിറങ്ങുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.