‘കേരളത്തെ മറ്റൊരു കലാപ ഭൂമിയാക്കാന്‍ മുസ്ലിംലീഗ് അനുവദിക്കില്ല’; കിഴക്കന്‍ പേരാമ്പ്ര മേഖല മുസ്ലിം ലീഗ് സമ്മേളനം ചേര്‍ന്നു
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര മേഖല മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ഗ്ഗീയ പരാമര്‍ശ പ്രസംഗംനടത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പേരില്‍ മതസ്പര്‍ദ്ധ യുണ്ടാക്കുന്ന വകുപ്പ് ചാര്‍ത്തി കേസ് എടുക്കണമെന്നും പ്രസംഗം സി.പി.എം ബി. ജെ.പി യുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നതി ന് തെളിവാ ണ് എ.വിജയരാഘവനും, പി.മോഹനനും നടത്തിയിട്ടുള്ള പ്രസ്താവനകളെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഗൗരവമുള്ളതും കേരളത്തിലെ സംഘ്പരിവാരിത്തിന്റെ വക്താക്കളായി സി.പി.എം മാറിഎന്നതിന് തെളിവാണിതെന്നും ,കേരളത്തെ മറ്റൊരു കലാപ ഭൂമിയാക്കാന്‍ മുസ്ലിംലീഗ് അനുവദികക്കില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട് ബൈത്തുല്‍ ബര്‍ക്ക അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അസ്‌കര്‍ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. കെ.ടി കുഞ്ഞമ്മദ്, വി.കെ റഷീദ്, ഇബ്രാഹിം പാലാട്ടക്കര, കെ.കെ സലാം, ടി. അബ്ദുല്‍ അസീസ്, സജീര്‍ മാണിക്കോത്ത്, കെ.പി അബ്ദുല്ല മൗലവി, വി. കെ മുഹമ്മദലി, കെ.പി മൊയ്തു മൗലവി, ബീരാന്‍കുട്ടി കുന്നത്ത്, കെ.പി സിറാജ്, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്.ടി.യു തൊഴിലുറപ്പ്, കുടുംബശ്രീ. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കുന്നത്ത് അസീസിനെ ആദരിച്ചു. ജനറല്‍ സെക്രട്ടറി കെ റഷീദ് മാസ്റ്റര്‍ സ്വാഗതവും പി.കെ മൊയ്തീന്‍ നന്ദിയും പറഞ്ഞു.