കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ ഒഴിവുകള്‍; വിശദമായി അറിയാം


കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ആരോഗ്യമിത്ര തസ്തികയിലെ ഒഴിവുകളിലേക്ക് 755/രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.


യോഗ്യത – ജിഎന്‍എം/മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിസ്റ്റ്/അനസ്‌തെറ്റിസ്റ്റ് ടെക്‌നീഷ്യന്‍/റെസ്പിറേറ്ററി ടെക്‌നീഷ്യന്‍/ഡിസിഎ/പിജിഡിസിഎ. കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും.

20 മുതല്‍ 45 വയസ്സിനിടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 27-ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം.