ഗ്രാമിക 2024; വാസുദേവാശ്രമം ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന് തുടക്കമായി
കീഴരിയൂര്‍: വാസുദേവാശ്രമം ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി. ഗ്രാമിക 2024 ‘ എന്ന പേരില്‍ കണ്ണോത്ത് യു.പി സ്കുളില്‍ നടക്കുന്ന ക്യാമ്പ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.
കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മ്മല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അമല്‍ സരാഗ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഐ. സജീവന് , കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എം. സുരേഷ് മാസ്റ്റര്‍, ഇ.എം മനോജ്, ഗോപാലന് കുറ്റി ഓയത്തില്‍, ഫാസിയ കുഴുമ്പില്‍ , കണ്ണോത്ത് യു.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗീത.കെ, എസ്വിഎജിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ജ്യോതി എം,ടി. ഇ. ബാബു, ശശി പാറോളി, സി. ഹരീന്ദ്രന്‍ മാസ്റ്റര്‍, വി.കെ സഫീറ, ഇടത്തില്‍ ശിവന്, ടി.യു സൈനുദ്ധീന്‍, ടി.കെ. വിജയന്, ടി. സുരേഷ് ബാബു, കെ.ടി ചന്ദ്രന് ,കെ.എം സുരേഷ് ബാബു, സി.ബിജു, കെ സുരേഷ് ബാബു മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
പ്രോഗ്രാം ഓഫീസര്‍ സോളമന് ബേബി പദ്ധതി വിശദ്ധീകരണം നടത്തി. പ്രിന്‍സിപ്പാള്‍ അമ്പിളി കെ.കെ സ്വാഗതവും വിനീത് കെ.പി നന്ദിയും പറഞ്ഞു.