ജി.വി.എച്ച്.എസ് മേപ്പയ്യൂരിലെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് ഭൂമിക വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍


മേപ്പയ്യൂര്‍: ജി.വി.എച്ച്.എസ് മേപ്പയൂരിന്റെ എന്‍.എസ്.എസ് സപ്ത ദിന ക്യാമ്പ് ഭൂമിക വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍ വച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റാബിയ എടത്തി കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അര്‍ച്ചന.ആര്‍ സ്വാഗതം പറഞ്ഞു. രമ്യ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുഖ്യ അതിഥിയായിരുന്നു.

പരിപാടിയില്‍ രമ്യ.എസ്.എന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ക്യാമ്പ് വിശദീകരിച്ചു. ആശംസ അര്‍പ്പിച്ചുകൊണ്ട് ഫാത്തിമ.പി.കെ (മാനേജര്‍ വി.യി.എം യു.പി സ്‌കൂള്‍ ), വിനോദന്‍ (പി.ടി.എ പ്രസിഡണ്ട് വി.യി എംയു പി സ്‌കൂള്‍), വി.പി.ബിജു (പി.ടി.എ പ്രസിഡണ്ട് ജി.വി.എച്ച്.എസ് മേപ്പയൂര്‍), മുജീബി വി (എസ്.എം.സി ചെയര്‍മാന്‍ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍), ഷബീര്‍ ജന്നത്ത് (വൈസ് പ്രസിഡണ്ട് പി.ടി.എ ജി.വി.എച്ച്.എസ് മേപ്പയ്യൂര്‍), സിറാജുദ്ദീന്‍ പി.ടി.എ വൈസ് പ്രസിഡണ്ട് (വി.ഇ.എം യു.പി സ്‌കൂള്‍ ), സ്‌നേഹ സുധാകരന്‍ (എം.പി.ടി.എ വി.ഇ.എം യു.പി സ്‌കൂള്‍), കലേഷ്.ഐ.എം (എച്ച്.എം വി.ഇ.എം യു.പി സ്‌കൂള്‍), ബിനേഷ് (സ്റ്റാഫ് സെക്രട്ടറി ജി.വി.എച്ച്.എസ് മേപ്പയ്യൂര്‍) എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറി കുമാരി മാളവിക നന്ദി അര്‍പ്പിച്ചു സംസാരിച്ചു.

Summary: NSS Seven Day Camp at GVHS Mepayyur at Bhumika Valayattur Elampilad MUP School