ഭരണഘടനാ ശില്പി ബി.ആര്‍ അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായെ പുറത്താക്കുക; പയ്യോളിയില്‍ പ്രതിഷേധമറിയിച്ച് പി.കെ.എസ്
പയ്യോളി: ഭരണഘടനാ ശില്പി ബി.ആര്‍ അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായുടെ നടപടിക്കെതിരെ പയ്യോളിയില്‍ പട്ടികജാതി ക്ഷേമ സമിതി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി ടൗണില്‍ പ്രതിഷേധ പ്രകടനവും ബീച്ച് റോഡില്‍ പ്രതിഷേധയോഗവും നടത്തി.
പ്രകടനം സി.പി.ഐ.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ. സുകുമാരന്‍ അധ്യക്ഷനായി. ഡോ. ആര്‍.കെ സതീഷ്, കെ. അനിത, കെ.എം പ്രമോദ് കുമാര്‍, വി.എം ഷിജി, ടി.കെ ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.ടി ലിഖേഷ് സ്വാഗതം പറഞ്ഞു.