കല, സംഗീതം, അഭിനയം…. അറിവിന്റെ പലതലങ്ങളിലൂടെ വിദ്യാര്‍ഥികളുമായി കുറച്ചുനിമിഷങ്ങള്‍; പുതു അനുഭവമായി പെരുവട്ടൂര്‍ എല്‍.പി.സ്‌കൂളിന്റെ ഏകദിന പഠന ക്യാമ്പ്


കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി നാരങ്ങ മിഠായി എന്ന പേരില്‍ ഏകദിനപഠന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ വ്യക്തിത്വ വികാസം, നേതൃത്വ ക്ഷമത, സംഘബോധം, സഹകരണ മനോഭാവം, ആത്മ വിശ്വാസം തുടങ്ങിയവ വളര്‍ത്താന്‍ ഉതകിയ ക്യാമ്പ് ആയിരുന്നു നാരങ്ങ മിഠായി.

കല, സംഗീതം, അഭിനയം, ഒറീഗാമി, പരീക്ഷണങ്ങള്‍, യോഗ അറിവിന്റെ വ്യത്യസ്ത തലങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കടന്ന് ചെല്ലാന്‍ ഉതകുന്ന രീതിയിലാണ് ക്യാമ്പിലെ പരിപാടികള്‍ ആസൂത്രണം ചെയ്തത്. വാര്‍ഡ് കണ്‍സിലര്‍ ജിഷ പുതിയേടത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഇന്ദിര രസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രിസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് എം.പി.ടി.എ പ്രസിഡന്റ് റോഷ്ന.കെ, മാനേജ്‌മെന്റ് പ്രതിനിധി സിറാജ് ഇയ്യഞ്ചേരി, രാജഗോപാലന്‍ മാസ്റ്റര്‍, ബാസില്‍ മാസ്റ്റര്‍, നൗഷാദ് ആര്‍.കെ, നിഷിദ.പി, ബാലകൃഷ്ണന്‍.പി, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഉഷശ്രീ ടീച്ചര്‍ നന്ദി പറഞ്ഞു.