മുതുകുന്ന് മണ്ണ് ഖനനം; പിന്നില്‍ ഭരണസമിതിയുടെ രാഷ്ട്രീയ ലോബിയെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്
പേരാമ്പ്ര: മുതുകുന്ന് മലയില്‍ നിന്നും മണ്ണെടുക്കുന്നതിന് പിന്നില്‍ ഭരണ സമിതിയുടെ രാഷ്ട്രീയ ലോബിയാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ആരോപിച്ചു. പേരാമ്പ്ര എം.എല്‍.യുടെ മുന്‍ പി.എ ആയ വ്യക്തിയുടെ പേരിലാണ് മണ്ണ് എടുക്കാനുള്ള അനുമതി വാങ്ങിയിട്ടുള്ളതെന്നും വഗാര്‍ഡ് കമ്പനിയുമായി ചേര്‍ന്ന് പ്രദേശത്ത് ഫാം ടൂറിസം വരികയാണെന്ന മറവില്‍ വലിയ തോതില്‍ മണ്ണ് കടത്തുകയാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
95500 മെട്രിക്ക് ടണ്‍ മണ്ണ് എടുക്കാനുള്ള അനുമതി ജിയോളജി വകുപ്പില്‍ നിന്നും നേരിട്ട് വാങ്ങി നാട്ടുകാരെയും പഞ്ചായത്തിനെയും ഫാം ടൂറിസത്തിന്റെ പേര് പറഞ്ഞ് പറ്റിക്കുകയാണെന്നും ജനവാസ മേഖലയായതിനാല്‍ പാരിസ്ഥിക പഠനം നടത്താതെയാണ് മണ്ണെടുക്കലെന്നും ഇത് വലിയ ദുരന്തത്തിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണ് ഖനനത്തെക്കുറിച്ച് അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തണമെന്നും മണ്ണ് ഖനനത്തെക്കുറിച്ച് അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തണം. ഈ ഇടപാടുകളിലെ എല്ലാ രഹസ്യങ്ങളും പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Summary: muthukunn Excavation; DCC General Secretary Munir Erawat said that the political lobby of the governing body is behind it.