നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍; ശ്രദ്ധേയമായി രക്ഷിതാക്കള്‍ ഒരുക്കിയ ‘സ്വാദ്’ ഫുഡ് ഫെസ്റ്റ്


കൊയിലാണ്ടി: ചനിയേരി മാപ്പിള എല്‍.പി. സ്‌കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാദ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളാണ് ഒരുക്കിയത്. പരിപാടിയില്‍ 30 രക്ഷിതാക്കള്‍ പങ്കെടുത്തു.

സ്‌കൂള്‍ മാനേജര്‍ പി. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ടി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പി.വി. മുസ്തഫ, വിനീത്, എം.പി.ടിഎ. പ്രസിഡന്റ് മാഷിദ, രേഷ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഫുഡ് സൂപ്പര്‍വൈസര്‍ കൃപേഷ് വിഭവങ്ങള്‍ വിലയിരുത്തി.

മുഹ്‌സിന അജ്മല്‍ ഒന്നാം സ്ഥാനവും യു.പി. രസ്ലാന രണ്ടാം സ്ഥാനവും ജസ്ന ഫിറോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രധാനാധ്യാപിക പി. ഹസീബ ടീച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.