മദ്യ വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി കൊയിലാണ്ടി; വിഷുവിന് കൊയിലാണ്ടിക്കാർ കുടിച്ചുതീർത്തത് 80.3 ലക്ഷത്തിന്റെ വിദേശമദ്യം


കൊയിലാണ്ടി: വിഷുത്തലേന്നത്തെ മദ്യവില്‍പ്പനയില്‍ ഒന്നാമതായി കണ്‍സ്യൂമര്‍ ഫെഡിന്റെ കൊയിലാണ്ടിയിലെ മദ്യവില്‍പ്പനശാല. 80.3 ലക്ഷം രൂപയുടെ മദ്യമാണ് വിഷുവിന്റെ തലേദിവസം ഇവിടെ നിന്നും വിറ്റത്.

സംസ്ഥാനത്ത് ആകെ 14 കോടിയുടെ വിദേശമദ്യമാണ് വിഷുവിന്റെ തലദിവസം വിറ്റുപോയത്. വിഷുക്കാല വില്‍പ്പനയില്‍ റെക്കോഡ് കച്ചവടമാണിത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുവര്‍ഷമായി കാര്യമായി കച്ചവടമുണ്ടായിരുന്നില്ല. 2020ലെ 9.82 കോടിയാണ് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന കച്ചവടം.

കൊയിലാണ്ടിയിലെ മദ്യവില്‍പ്പനശാല കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍പ്പന നടന്നത് കോഴിക്കോട് ആണ്. 78.84ലക്ഷം രൂപയുടെ വിദേശമദ്യമാണ് ഇവിടെ വിറ്റത്. 74.61ലക്ഷത്തിന്ററെ വില്‍പ്പന നടന്ന കൊടുങ്ങല്ലൂരാണ് മൂന്നാം സ്ഥാനത്ത്.