സ്‌കൂളിനെ വാനോളമുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ അനുമോദനം; വിവിധ കലാകായികമേളയില്‍, പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂള്‍


ചെങ്ങോട്ടുകാവ്: വിവിധ കലാകായികമേളയില്‍, പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂള്‍. അനുമോദന സമ്മേളനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ കലാമേളയിലും, ശാസ്ത മേളയിലും, സംസ്‌കൃതോത്സവത്തിലും, സ്‌കൂള്‍ കലാമേളയിലും, എല്‍.എസ്.എസ്, യു.എസ്.എസ്, ജേതാക്കളെയും മറ്റ് വൃത്യസ്ത മേഖലയില്‍ വിജയം കൈവരിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.

ഹെഡ് മിസ്ട്രസ്സ് തേജസ്വി വിജയന്‍ സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് എം. നിഷിത്ത് കുമാര്‍ അധ്യക്ഷതയും വഹിച്ചു. പ്രശസ്ത സിനിമ നാടക പ്രവര്‍ത്തകന്‍ ശിവദാസ് പൊയില്‍ക്കാവ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ തസ്ലീന നാസര്‍, സീനിയര്‍ അസിസ്റ്റന്റ് സുരേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ഷംജ. വി.കെ, ജാഫര്‍ ചേനോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കലാ വിഭാഗം കണ്‍വീനര്‍ ധന്യ ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.