കുറ്റ്യാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കട കത്തിനശിച്ചു
കുറ്റ്യാടി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അടച്ചിട്ട തട്ടുകട കത്തിനശിച്ചു. പക്രന്തളം ചുരത്തില്‍ ഒന്നാം വളവില്‍ ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം.
കുണ്ടുതോടി സ്വദേശി സജാദ് നടത്തുന്ന കടയാണ് കത്തിയത്. കടയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളില്‍ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ കമേഴ്സ്യല്‍ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. രണ്ടാമത്തെ സിലിണ്ടര്‍ ചോരുകയും ചെയ്തു. സമീപത്ത് താമസക്കാരില്ലാത്തതിനാല്‍ ആളപായം ഒഴിവായി.
നാദാപുരത്ത് നിന്ന് സ്റ്റേഷന് ഓഫീസര്‍ ടി. സാദിഖിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ തീകെടുത്തി ചോര്‍ച്ച അടച്ചു. തൊട്ടില്‍പ്പാലം പൊലീസ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.