പേരാമ്പ്രയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം; യാത്രക്കാരനും ഡ്രൈവര്‍ക്കും പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ചേര്‍മല റോഡില്‍ വെച്ചാണ് അപകടം. ചേര്‍മലയില്‍ നിന്നും ഇറങ്ങിവരുന്ന ഓട്ടോറിക്ഷ പേരാമ്പ്ര ഹൈസ്‌കൂളിന് മേലെയുള്ള വളവില്‍ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ വാഹന ഉടമയായ മമ്മിളിക്കുളം സ്വദേശി വിനു, യാത്രക്കാരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.