സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയ സമയം ഇതാണ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി സ്വര്‍ണ്ണവില
കൊച്ചി: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില. ഒരു ?ഗ്രാം സ്വര്‍ണത്തിന് 65 രൂപ കുറഞ്ഞ് 7,070 രൂപയായിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 56560രൂപയാണ് ഇന്നത്തെ വില. 57080രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.
ഡിസംബര്‍ 11, 12 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വര്‍ണവില രേഖപ്പെടുത്തിയത്. 58,280 രൂപയായിരുന്നു അന്ന് വില.
സംസ്ഥാനത്തെ സ്വര്‍ണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.
Summary: todays gold rate