കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30 തോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയില്‍ നിന്നും താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ത്തിക   ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ബസ്സ് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു.

വലതും വശത്തെ റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിക്കപ്പ് വാനിനെ വെട്ടിച്ച് ഒഴുവാക്കുന്നതിനിടയിൽനിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 8.30 തോടെയാണ്ബസ്സിലുണ്ടായിരുന്ന നിരവധി പേര്‍ക്കും പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു