കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; അഡ്വ. പി.പ്രമോദിന് അട്ടിമറി വിജയം
കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷനിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വക്കേറ്റ് പി.പ്രമോദ് 22 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം നേടി. 119 വോട്ടുകള്‍ പോള്‍ ചെയ്തത്. പ്രമോദ് കുമാറിന് 70 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അഡ്വക്കേറ്റ് ലക്ഷ്മി ഭായിക്ക് 48 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.
അഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഡ്വ.അമല്‍ കൃഷ്ണ (96 വോട്ട്), അഡ്വ. എം. ബിന്ദു ( 84 വോട്ട്), അഡ്വ.അനുരാജ് (78 വോട്ട്), അഡ്വ. ജിഷ (77 വോട്ട്), അഡ്വ വേണുഗോപാല്‍ (62 വോട്ട്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 61 വോട്ടുകള്‍ നേടിയ എം. ഉമ്മറാണ് പുറത്തായത്.
സെക്രട്ടറിയായി അഡ്വ. സുമന്‍ലാല്‍, വൈസ് പ്രസിഡണ്ടായി അഡ്വ. വിജി, ട്രഷററായി അഡ്വ. മഞ്ജുഷ, ജോയിന്റ് സെക്രട്ടറിയായി അഡ്വ. അഭയകൃഷ്ണന്‍ എന്നിവര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.