വയോജന ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും നടപ്പിലാക്കുമ്പോഴും വയോജന സംഘടനകളെ ഉള്‍പ്പെടുത്തണം; ഉള്ള്യേരിയിലെ യോഗത്തില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം
ഉള്ളിയേരി: വയോജന ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും, നടപ്പിലാക്കുമ്പോഴും, വയോജനങ്ങളുടെ ശക്തമായ സംഘടനയായ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തെ കൂടെ ഉള്‍പ്പെടുത്തണമെന്ന് സംഘടനയുടെ ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ഉള്ള്യേരി പെന്‍ഷന്‍ ഭവനില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇ.കെ.അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമന്‍ ചാലില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന നേതാക്കളായ കെ.വി ബാലന്‍ കുറുപ്പ്, സി.രാധാകൃഷ്ണന്‍, ജില്ലാ നേതാക്കളായ പൂതേരി ദാമോദരന്‍ നായര്‍, ഈ.സി ബാലന്‍, പി.കെ.രാമചന്ദ്രന്‍ നായര്‍, കെ.രാജീവന്‍, പി.ഹേമ പാലന്‍, ഒ.കുഞ്ഞിരാമന്‍, എം.കുട്ടികൃഷ്ണന്‍ മാസ്റ്റര്‍, യു.പി.കുഞ്ഞികൃഷ്ണന്‍, ടി.കെ.ബാലന്‍, പൊന്നാരത്ത് ബാലന്‍ മാസ്റ്റര്‍, ചന്ദ്രന്‍ കരിപ്പാലി, കെ.പി.വിജയ, നളിനി നെല്ലൂര്‍, ഗിരിജാ ഭായ് എന്നിവര്‍ സംസാരിച്ചു.
സ്മാര്‍ട്ട് ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് നിവിന്‍, അഭിലാഷ് എന്നിവര്‍ ക്ലാസ്സെടുത്തു.