കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (17.12.2024) വൈദ്യുതിമുടങ്ങും
മൂടാടി: കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി (17.12.2024) മുടങ്ങും. പുളിയഞ്ചേരി ഭാഗങ്ങളില്‍ 7.30 മുതല്‍ 9.00മണി വരെയും പുളിയഞ്ചേരി ഹെല്ത്ത് സെന്റര്‍ ഭാഗങ്ങളില്‍ 9.00 മണി മുതല്‍ 3.00 മണി വരെയും വൈദ്യുതി വിതരണം തടസ്സപ്പെടും. സ്‌പേസ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
8.30 മണി മുതല്‍ 3.00 വരെ മൂടാടി ടൗണ്‍, മൂടാടി ബീച്ച്, മൂടാടി ഗേറ്റ്, വീമംഗലം, മൂടാടി പഞ്ചായത്ത്, പരിസരങ്ങളില്‍ വൈദ്യുതി മുടങ്ങും. പൊട്ടിയ പോസ്റ്റ് മാറ്റുന്ന വര്‍ക്ക് നടക്കുന്നതിനാലാണ് ഇവിടങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്.
Summary: there will be power cut in various places under KSEB Moodadi Section.