ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ട്രാഫിക് ബോധവല്‍ക്കരണം; ശ്രദ്ധനേടി ചിത്രരചനയും ക്വിസ് മത്സരവും


പേരാമ്പ്ര: ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നടന്ന ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാതല ചിത്രരചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചാലിക്കര രാധാകൃഷ്ണന്‍ അധ്യക്ഷനായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ് അവാര്‍ഡുകള്‍ വിതരണം നടത്തി.

പരിപാടിയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്ത്, സംഗീത നാടക അക്കാദമി ജേതാവ് രമേശ് കാവില്‍, ഗായകന്‍ ദേവദാസ് പേരാമ്പ്ര എന്നിവരെ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം പേരാമ്പ്ര പ്രസ് ക്ലബ് പ്രസിഡണ്ട് എന്‍.പി.വിധു സമ്മാനിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി.മോനിഷ, പി.ബാലന്‍ അടിയോടി, തറമല്‍ രാഗേഷ്, ടി.കെ.ലോഹിതാക്ഷന്‍, ഇ.എം.ബാബു, ധനേഷ് കാരയാട്, ബാബു കൈലാസ്, ബി.എം.മുഹമ്മദ്, അഭിലാഷ് തിരുവോത്ത്, സിന്ധു പേരാമ്പ്ര, ആര്‍ട്ടിസ്റ്റ് കുമാരന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ കെ.കെ.പ്രേമന്‍, കെ.എം.സുരേഷ് ബാബു, മാധ്യമപ്രവര്‍ത്തകന്‍ ദേവരാജ് കന്നാട്ടി, റിയാസ്, സുരേഷ് നൊച്ചാട്, രാഹുല്‍ എരവട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ശ്രീനി സുകൃതം സ്വാഗതവും ഹസ്സന്‍ കോയ മൂലാട് നന്ദിയും രേഖപ്പെടുത്തി. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.