ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍; കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തില്‍ പങ്കെടുത്തത് നിരവധി ഭക്തജനങ്ങള്‍


കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടന്നു. ക്ഷേത്രം തന്ത്രി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബ്രഹ്‌മശ്രീ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യന്‍.

ക്ഷേത്രം പ്രസിഡണ്ട് സിപി ബിജുവിന്റെ അധ്യക്ഷതയില്‍ ക്ഷേത്രം സെക്രട്ടറി പി.ടി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സമീപഭാവിയില്‍ നടക്കുന്ന നവീകരണ കലശത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. കൂടാതെ സവീഷ് സവേര ക്ഷേത്രത്തിലേയ്ക്ക് മ്യൂറല്‍ പെയ്ന്റിങ്ങ് ക്ഷേത്രത്തിലേയ്ക്ക് സമര്‍പ്പിച്ചു.

ക്ഷേത്രം ഊരാളന്‍ മോഹനന്‍ നമ്പൂതിരി, സപ്താഹ കമ്മിറ്റി രക്ഷാധികാരി പത്മനാഭന്‍ ശ്രീഹരി, വാര്‍ഡ് കൗണ്‍സിലര്‍ കേളോത്ത് വത്സരാജ്, സപ്താഹ കമ്മിറ്റി ചെയര്‍മാന്‍ പീടിക കണ്ടി നിഷ, കണ്‍വീനര്‍ ശിവാനന്ദന്‍ മണമല്‍ തുടങ്ങിയവര്‍ സംസാരിച്ചു. യജ്ഞാചാര്യന്റെ മാഹാത്മ്യ പ്രഭാഷണത്തിനു ശേഷം പുതിയ കാവില്‍ മാനസ മുരളി ഭജന സമിതിയുടെ ദേവഗീതങ്ങള്‍ അരങ്ങേറി. ക്ഷേത്ര കമ്മിറ്റി ഖജാന്‍ജി, സുമേഷ് പുതിയ കാവില്‍ നന്ദി പറഞ്ഞു.