പങ്കെടുത്തത് നൂറിലധികം പേര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സ്‌നേഹതീരം റെസിഡന്‍സ് അസോസിയേഷന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്


കൊയിലാണ്ടി: സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് വിയ്യൂര്‍ സ്‌നേഹതീരം റെസിഡന്‍സ് അസോസിയേഷന്‍. കൊയിലാണ്ടി വി ട്രസ്റ്റ് കണ്ണാശുപത്രിയും ഹിയറിങ് പ്ലസ് റീഹാബ് സെന്റര്‍ രാകേഷ് ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കൊയിലാണ്ടിയിലെ പ്രശസ്ത ഇഎന്‍ടി സ്‌പെഷ്യലിസ്‌ററ് ഡോ. രാമചന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രിക കെ.ടി സ്വാഗതം പറഞ്ഞു. സെക്രട്ടറി സുജീഷ് എം.ടി അധ്യക്ഷത വഹിച്ചു. നീതു ടീച്ചര്‍ ആശംസകള്‍ അറിയിച്ചു.

വൈസ് പ്രിസിഡന്റ് ബവിത രജി ചടങ്ങിന് നന്ദി പറഞ്ഞു. എക്‌സികുട്ടീവ് മെമ്പര്‍മാരായ രാധാകൃഷ്ണന്‍ കെ.ടി, കുമാരന്‍ വി. കെ, രാജന്‍ വി.കെ, രാമകൃഷ്ണന്‍, അഭിലാഷ് ഹിമം എന്നിവര്‍ കാമ്പിനുള്ള ഒരുക്കങ്ങള്‍ നടത്തി. 135 പേര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു ചികിത്സ തേടി.