പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം; ചികിത്സയിലായിരുന്ന യുവതി മരിച്ചു


പുനൂര്‍: പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം കാരണം ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൂനൂര്‍ അവേലം പള്ളിത്തായത്ത് അബ്ദുറസാക്കിന്റെ മകന്‍ ബാസിത്തിന്റെ ഭാര്യ ഷഹാന (23) ആണ് മരിച്ചത്.


ഇന്നലെ പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

കല്ലിട്ടാക്കില്‍ എടശ്ശേരി സുലൈമാന്റെയും റസിയയുടെയും മകളാണ്. സഹോദരന്‍: ഷഹാന്‍.