സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയത് 36 വിദ്യാര്‍ത്ഥികള്‍; എല്‍.എസ്.എസ് നേടിയ പ്രതിഭകളെയും കലാകായിക മേളകളിലെ ജേതാക്കളേയും അനുമോദിച്ച് കോതമംഗലം ഗവ. എല്‍.പി സ്‌കൂള്‍


കൊയിലാണ്ടി: എല്‍.എസ്.എസ് നേടിയ പ്രതിഭകളെയും കലാകായിക വൈജ്ഞാനികമേളകളിലെ ജേതാക്കളേയും അനുമോദിച്ച്
കോതമംഗലം ഗവ. എല്‍.പി സ്‌കൂള്‍. ചടങ്ങ് പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. നവസാങ്കേതികതയുടെ കാലത്ത് പുതുതലമുറ ആശങ്കയും ഭയവും ഉണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് കാരണക്കാരാകുന്നുവെന്നും വായനയിലൂടെ ഇത്തരം സാമൂഹ്യ വിപത്തു കളെ പ്രതിരോധിക്കാമെന്നും യു.കെ കുമാരന്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. സ്‌കൂളില്‍ നിന്നും 36 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. കലാ-കായിക – ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിലെ സബ്ജില്ലാ വിജയികളെയും അനുമോദിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.കെ സുരേഷ്ബാബു, എ ദീപ്തി, എം. പ്രദീപ് സായിവേല്‍, പി.എം ബിജു, എം.കെ അനില്‍കുമാര്‍ വി, സുചീന്ദ്രന്‍, പി. ദീപ്ന നായര്‍, ഹെഡ് മാസ്റ്റര്‍ പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.

Summary: kothamangalam-govt-lp-school-felicitated-the-talents-who-won-lss-and-the-winners-of-art-fairs.