ഉറക്കം കെടുത്തി മോഷ്ടാക്കള്‍; മുചുകുന്നിന് പുറമെ മൂടാടിയിലും മോഷണം, പലചരക്ക് കടയുടെ ഷട്ടര്‍ തകര്‍ത്ത നിലയില്‍


കൊയിലാണ്ടി: മുചുകുന്നിന് പുറമെ മൂടാടിയിലും മോഷണം. മൂടാടി ഹില്‍ബസാറിലെ പലചരക്ക് കടയിലാണ് മോഷണം. കുറുങ്ങോട്ട് രാജന്റെ കെ.എം സ്‌റ്റോര്‍ എന്ന പലചരക്ക് കടയിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന 1500 ഓളം രൂപ മോഷണം പോയിട്ടുണ്ട്.

കടയുടെ ഷട്ടര്‍ വലിച്ച് തകര്‍ത്ത നിലയിലാണുള്ളത്. രാവിലെ 7 മണിയോടെ കട തുറക്കനായി എത്തിയപ്പോഴാണ് ഷട്ടര്‍ വലിച്ച് പൊട്ടിച്ച നിലയില്‍ കണ്ടെതന്ന് കടയുടമയായ രാജന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മേശവലിപ്പ് തുറന്നുനോക്കിയപ്പോള്‍ അതില്‍ വച്ചിരുന്ന പണം കാണാനില്ലായിരുന്നു.

മറ്റ് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും കടയുടമ പറഞ്ഞു. ഉടനെ കൊയിലാണ്ടി പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.