കൊയിലാണ്ടി എക്‌സൈസിന്റെ ന്യൂ ഇയര്‍ ക്രിസ്മസ് സ്‌പെഷ്യല്‍ ഡ്രൈവ്; നെല്ല്യാടി പുഴയുടെ തീരത്ത് കണ്ടല്‍ക്കാടുുകള്‍ക്കിടയില്‍ നിന്നും 450 ലിറ്റര്‍ വാഷ് കണ്ടെടുത്തു


കൊയിലാണ്ടി: നെല്യാടി പുഴയുടെ തീരത്ത് നിന്നും 450 ലിറ്റര്‍ വാഷ് കണ്ടെടുത്തു. ന്യൂ ഇയര്‍ ക്രിസ്മസ് സ്‌പെഷ്യല്‍ ഡ്രൈവ് ന്റെ ഭാഗമായി കൊയിലാണ്ടി എക്സൈസ് ഇന്ന് ഉച്ചയോടെ നടത്തിയ പരിശോധനയിലായിരുന്നു ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ വാഷ് കണ്ടെത്തിയത്.

കോയിത്തുമ്മല്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ കണ്ടല്‍ കാടുകള്‍ക്കിടയില്‍ വെച്ചാണ് ടിന്നുകളിലാക്കിയ നിലയില്‍ കണ്ടെത്തി കേസ് എടുത്തു. നേരത്തെയും നെല്ല്യാടി ഭാഗങ്ങളില്‍ നിന്നും എക്‌സൈസ് നടത്തിയ പരിശോധനയില്‍ വാഷ് കണ്ടെടുത്തിരുന്നു.

എ.ഇ.ഐ പ്രവീണ്‍ ഐസക്, ബാബു പി.സി, പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ്) മാരായ വിശ്വനാഥന്‍, ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍ ആര്‍, വിജിനീഷ് കെ.കെ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.