വൈദ്യുത ചാര്‍ജ് വര്‍ധനവിനെതിരെ അരിക്കുളത്തും പ്രതിഷേധം ശക്തം; കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണയുമായി യു.ഡി.എഫ്
അരിക്കുളം: വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിനെതിരെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിന് മുന്‍പില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. ഡി.സി.സി. ജനറല്‍ സെകട്ടറി രാജേഷ് കീഴരിയൂര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി ട്രഷറര്‍ കെ. അഷറഫ് മാസ്റ്റര്‍ അധ്യക്ഷ്യത വഹിച്ചു.
പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, സെക്രട്ടറി വി.വി.എം. ബഷീര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, യു.ഡി.എഫ് ജില്ലാ ലെയ്‌സണ്‍ കമ്മറ്റി അംഗം എന്‍.കെ. ഉണ്ണികൃഷ്ണന്‍, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് ഫായിസ് നടുവണ്ണൂര്‍, ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികളായ രാമചന്ദ്രന്‍ നീലാംബരി, ലതേഷ് പുതിയേടത്ത്, ടി.ടി. ശങ്കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. അനസ് കാരയാട്, പി.എം. രാധ ടീച്ചര്‍, അന്‍സിന കുഴിച്ചാലില്‍, പി.കെ.കെ. ബാബു,ടി. എം. പ്രതാപചന്ദ്രന്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.