‘അന്യായമായ കറന്റ് ചാര്‍ജ്ജ് വര്‍ദ്ധനപിന്‍വലിക്കുക’; സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് തിക്കോടി മണ്ഡലം കെ.എസ്.എസ്.പി.എ


തിക്കോടി: കറണ്ട് ചാര്‍ജ് വര്‍ധിപ്പിച്ചതിനെതിരെ തിക്കോടിയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ച് തിക്കോടി മണ്ഡലം കെ.എസ്.എസ്.പിഎ. നിത്യോപയോഗ സാധങ്ങളുടെ വിലവര്‍ദ്ധനയാല്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇടിത്തീയി കറന്റ് ചാര്‍ജ്ജ് കൂട്ടിയ സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചാണ് യോഗം സംഘടിപ്പിച്ചത്.


പ്രസ്തുത ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് കെ.എസ്.എസ്.പി.എ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി. സത്യാനന്ദന്‍ അദ്ധ്യക്ഷതവഹിച്ചു. പി.ടി. വേണുഗോപാല്‍, പി.വല്‍സരാജ്, ടി.പി.ഗോപാലന്‍, വേണു പുതിയടുത്ത്, കണാരന്‍ തിക്കോടി, രാജീവന്‍ ഒതയോത്ത്, ബിന്ദു ടീച്ചര്‍, ശാന്ത കുറ്റിയില്‍, വസുമതി, കെ.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.