മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ ബാര്‍ബര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ ബാര്‍ബര്‍ തസ്തികയില്‍ 179 ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്.
ബാര്‍ബര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പ്രായം 55 ല്‍ താഴെ. അഭിമുഖത്തിനായി ഡിസംബര്‍ 11 ന് രാവിലെ 11 മണിക്ക് എച്ച്ഡിഎസ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495-2355900.