പിഎംഎഫ്എംഇ പദ്ധതി കണ്‍സള്‍ട്ടന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പിഎംഎഫ്എംഇ പദ്ധതിയുടെ കണ്‍സള്‍ട്ടന്റുമാരായി നിലവിലുള്ള ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 വയസ്സ് തികഞ്ഞവരും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം.

ഇതിന് പുറമെ, ബാങ്കിംങ്, വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കലില്‍ പരിജ്ഞാനം തുടങ്ങിയ രംഗങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം) സ്വയം തയ്യാറാക്കിയ, ബയോഡാറ്റ സഹിതമുള്ള അപേക്ഷ കോഴിക്കോട് ഗാന്ധി റോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ഡിസംബര്‍ 16 നകം ലഭിക്കണം. ഫോണ്‍: 0495-2766563, 2765770, 8157814321.