അയിമ്പാടി ശ്രീ പരദേവത ക്ഷേത്രം മേല്‍ശാന്തി അരിക്കുളം മാവട്ട് ആയമഠത്തില്‍ ഇല്ലത്ത് മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു
അരിക്കുളം: അയിമ്പാടി ശ്രീ പരദേവത ക്ഷേത്രം മേല്‍ശാന്തി അരിക്കുളം മാവട്ട് ആയമഠത്തില്‍ ഇല്ലത്ത് മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു. അന്‍പത് വയസായിരുന്നു.
മേൽശാന്തിയായിരുന്നു പിതാവ് പരേതനായ കേശവൻ നമ്പൂതിരി. കല്യാണിക്കുട്ടി അന്തർജനം അമ്മയാണ്.
ഭാര്യ: രജിത. മകള്‍: ദേവനന്ദ (പ്ലസ് വണ്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: തങ്കമണി, ശ്രീനിവാസന്‍ നമ്പൂതിരി (യോഗി കുളങ്ങര ക്ഷേത്രം മേല്‍ശാന്തി), ശശീന്ദ്രന്‍ നമ്പൂതിരി (റിട്ടയേര്‍ഡ് അസി ഡയറക്ടര്‍ സഹകരണ വകുപ്പ്), സരസ്വതി (തൃശ്ശൂര്‍).