കൊല്ലം ചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങി മുങ്ങിപ്പോയ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വൈകുന്നേരം 6.55ഓടെയാണ് മൃതദേഹം കിട്ടിയത്. മൂടാടി മലബാര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് നാല് കൂട്ടുകാര്‍ക്കൊപ്പം വിദ്യാര്‍ത്ഥി ചിറയില്‍ കുളിക്കാന്‍ എത്തിയത്. ഇതിനിടെ പെട്ടെന്ന് മുങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ആഴത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നുവെന്നാണ് വിവരം.
ഉടന്‍ തന്നെ കുട്ടികള്‍ നാട്ടുകാരെ വിവരം അറിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. കോഴിക്കോട് നിന്നും ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീമും സ്ഥലത്ത് തിരച്ചിലിന് എത്തിയിരുന്നു.
Description: Body of student found who drowned while swimming in Kollam Chira