പന്തലായനിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; കോണ്‍ഗ്രസ്സ് സമരം മൂന്നാം ഘട്ടത്തിലേക്ക്
കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും അക്രമിച്ച കേസിലെ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചുള്ള കോണ്‍ഗ്രസ്സിന്റെ സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. പ്രതികള്‍ ഇപ്പോഴും സി.പി.എമ്മിന്റെ തണലില്‍ സമൂഹത്തില്‍ സൈര്യവിഹാരം നടത്തുകയാണ്. പോലീസിന്റെ കണ്മുന്നിലൂടെ സഞ്ചരിക്കുന്ന പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് ഭരണത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറല്‍ സെക്രട്ടറി അശോകന് മാസ്റ്റര്‍ പറഞ്ഞു.
വെള്ളിലാട്ട് വിഷയത്തില്‍ കോണ്‍ഗ്രസ്സ് നടത്തിയ രണ്ട് സമരങ്ങളും സമാധാനപരമായിരുന്നു. ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹമിരുന്നതായിരുന്നു ആദ്യ ഘട്ടം. തുടര്‍ന്ന് രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ചും നടന്നു. സമാധാനപരമായ സമരങ്ങളോട് പോലീസ് പുലര്‍ത്തുന്ന നിസ്സംഗതാമനോഭാവം പ്രതിഷേധാര്‍ഹമാണെന്നു, കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങേണ്ടി വന്നാല്‍ അതിന് കാരണം കൊയിലാണ്ടി പോലീസ് മാത്രമാണെന്നും മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു.
അരുണ്‍ മണമല്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍, മുരളീധരന് തോറോത്ത്, രജീഷ് വെങ്ങളത്ത്കണ്ടി, ടി.പി കൃഷ്ണന്, സുരേഷ്ബാബു, ബാലകൃഷ്ണന് മുത്താമ്പി, എം.എം ശ്രീധരന്, ജയരാജന് വി.കെ, സതീശന് ചിത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു. നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉണ്ണികൃഷ്ണനും കുടുംബത്തിനും മര്‍ദനമേറ്റത്. ഉണ്ണിക്കൃഷ്ണനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Description: An incident where the head of the house was attacked in Pantalayani; Congress strike to third phase