നാളീകേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, മൂടാടി വീമംഗലം യു.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍, സി.പി.ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം; വിടപറഞ്ഞത് സി.പി.ഐ യുടെ പ്രധാന നേതാവ്


നന്തിബസാര്‍: സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന വീരവഞ്ചേരി മലയില്‍ എം.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. നന്തി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നാളീകേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടര്‍, മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മൂടാടി വീമംഗലം യു.പി സ്‌കൂള്‍ മുന്‍ അധ്യാപകനായിരുന്നു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, ബികെഎംയു ദേശീയ കൗണ്‍സില്‍ അംഗം. എ.ഐ ടിയുസി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം. എ.ഐ.വൈ എഫ് ജില്ലാ സെക്രട്ടറി, സി.പി.ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: കല്യാണി ടീച്ചര്‍ (മുന്‍ അധ്യാപിക, മഹിളാസംഘം ജില്ലാ കമ്മിറ്റി ).

മക്കള്‍: അശ്വിന്‍ രാജ് നാരായണന്‍ (സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍ യുഎസ്എ), അരുണ്‍ രാജ് നാരായണന്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ യു.കെ)

മരുമക്കള്‍: ടൈലര്‍ (യുഎസ്എ), ഡോ: ഹരിത (പേരാമ്പ്ര).

സഹോദരങ്ങള്‍: കമല( മുചുകുന്ന്), ലീല( മുത്താമ്പി), ജാനു( തിക്കോടി), നാണി( കീഴൂര്‍), ഗോപാലന്‍, കുഞ്ഞികൃഷ്ണന, അശോകന്‍, പരേതനായ കുഞ്ഞിക്കണാരന്‍.