താലൂക്ക് തല വായനാ മത്സരം കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്നു; ജില്ലാ മത്സരം ജനുവരി അഞ്ചിന്
കൊയിലാണ്ടി: താലൂക്ക് തല വായനാ മത്സരം കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യുപി വനിതാ വായന മത്സരം, കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ യുപി വിദ്യാര്‍ത്ഥികള്‍ക്കും വനിതാ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്ക് വേണ്ടി നടത്തിയ വായനാ മത്സരങ്ങളുടെ താലൂക്ക് തല മത്സരമാണ് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചത്.
കൊയിലാണ്ടി മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഷിജുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലെബ്രറി തലത്തിലും പഞ്ചായത്ത് മേഖലാ തലത്തിലും നടന്ന മത്സരങ്ങളില്‍ വിജയിച്ച ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരാണ് മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാ മത്സരം ജനുവരി അഞ്ചിന് കോഴിക്കോട്ട് നടക്കും
താലൂക്ക് പ്രസിഡണ്ട് കെ.നാരായണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് സെക്രട്ടറി കെ.വി രാജന് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. ഇന്ദിര കെ.എ, എന്‍.വി ബാലന്, സി. രവീന്ദ്രന്, എന്‍.ടി മനോജ് എന്നിവര്‍ സംസാരിച്ചു.