വയനാടിന് കൈത്താങ്ങായി കൊയിലാണ്ടി മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ഫുഡ് ഫെസ്റ്റിലൂടെ ധനസമാഹരണം


കൊയിലാണ്ടി: ഉരുള്‍പൊട്ടലില്‍ സകലതും തകര്‍ന്ന  വയനാട്ടിലെ ജനങ്ങള്‍ക്കായി ഫുഡ്‌ഫെസ്റ്റിലൂടെ ധനസമാഹരണവുമായി കൊയിലാണ്ടി മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ചൂരല്‍മലയില്‍ എന്‍.എസ്.എസ് യൂണിറ്റ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്കായി ധനശേഖരണാര്‍ത്ഥമാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

എന്‍.എസ്.എസ് യൂണിറ്റിന്റെ കീഴില്‍ നടത്തിയ പരിപാടിയില്‍ വീടുകളില്‍ നിന്ന് രക്ഷിതാക്കളുടെ സഹായത്തോടെയുണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയാണ് വീടുനിര്‍മാനത്തിനുള്ള തുക സമാഹരിച്ചത്. പി.ടി.എ പ്രസിഡന്റ് സത്താര്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ലൈജു , വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ രതീഷ്, ഹെഡ് മിസ്ട്രസ് ദീപ ,പി.ടി.എ വൈസ് പ്രെസിഡന്റ് ആരിഫ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.