പി.ഭാസ്‌കരന്‍ മാഷിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനസല്ലാപം; പന്തലായനി ബ്ലോക്ക് കെ.എസ്.എസ്.പി.യു കമ്മിറ്റി ഏര്‍പ്പെടുത്തിയ നമിതം പുരസ്‌കാരം ഏറ്റുവാങ്ങി പ്രൊഫസര്‍ കല്പറ്റ നാരായണന്‍


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കെ.എസ്.എസ്.പി.യു കമ്മിറ്റി ഏര്‍പ്പെടുത്തിയ നമിതം പുരസ്‌കാരം കേരള സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവ് പ്രൊഫസര്‍ കല്പറ്റ നാരായണന്‍ ഏറ്റുവാങ്ങി. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. സി.ജി.എന്‍ ചേമഞ്ചേരി, എ.പി. എസ് കിടാവ് എന്നിവരോടുള്ള ആദര സൂചകമായാണ് നമിതം പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പന്തലായനി ബ്ലോക് കെ.എസ്.എസ്.പി.യു പ്രസിഡണ്ട് എന്‍.കെ.കെ മാരാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍
കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. മണ്‍മറഞ്ഞ ഈ മഹാ പ്രതിഭകളെ അനുസ്മരിച്ചു കൊണ്ട് സി. അപ്പുക്കുട്ടി മാസ്റ്റര്‍ പ്രഭാഷണം നടത്തി.

യു.കെ.രാഘവന്‍, ടി. സുരേന്ദ്രന്‍ മാസ്റ്റര്‍, ഇ. ഗംഗാധരന്‍ മാസ്റ്റര്‍, ഒ. രാഘവന്‍ മാസ്റ്റര്‍, പി. ദാമോദരന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ ചേനോത്ത് എന്നിവര്‍ സംസാരിച്ചു. പി.ഭാസ്‌കരന്‍ മാഷിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി സുനില്‍ തിരുവങ്ങൂര്‍, രാജ്മോഹന്‍, വി.രാജന്‍ മാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍ പ്രഭാകരന്‍ ആറാഞ്ചേരി എന്നിവര്‍ ഗാന സല്ലാപം, കഥക് നൃത്തം എന്നിവ അവതരിപ്പിച്ചു.

Summary: Professor Kalpetta Narayanan received the award for the establishment of the Pantalayani Block KSSPU Committee.