കുട്ടികള്‍ക്കായി അന്വേഷണാത്മക ശാസ്ത്ര പഠനം; ശ്രദ്ധേയമായി പേരാമ്പ്ര വെസ്റ്റ് എ.യുപി സ്‌കൂള്‍ ഏകദിന ശാസ്ത്ര ക്യാമ്പ്


പേരാമ്പ്ര:  അന്വേഷണാത്മക ശാസ്ത്ര പഠനത്തിന്റെ ഭാഗമായി വെസ്റ്റ് എ.യു.പി സ്‌കൂള്‍ കുട്ടികള്‍ക്കായി ഏകദിന ശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ 5,7 ക്ലാസുകളിലെ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ‘സയന്‍സ് ഇന്‍കുബേറ്റര്‍’ പ്രോജക്ടിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പെരുവണ്ണാമൂഴിയിലെകൃഷി വിജ്ഞാകേന്ദ്ര കോഴിക്കോടിലെ സീനിയര്‍ സയന്റിസ്റ്റും പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായ
ഡോ: പി. രാധാകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ: പി.എസ് മനോജ് കാര്‍ഷിക രംഗങ്ങത്തെ നൂതനാശയങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചു

ബി.ആര്‍.സി പേരാമ്പ്ര ട്രയിനര്‍ ടി.കെ നൗഷാദ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീജ എസ്. ചെരിയാല ശാസ്ത്ര ക്ലബ് പേരാമ്പ്ര ഉപജില്ലാ കണ്‍വീനര്‍ പി.എം രഘുനാഥ്, പി. പത്മനാഭപ്രസാദ് പി.എം മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. സയന്‍സ് ഇന്‍കുബേറ്റര്‍ കോ ഓര്‍ഡി നേറ്റര്‍ പ്രജിഷ കെ. സ്വാഗതവും ക്ലബ് സ്‌കൂള്‍ കണ്‍വീനര്‍ റിദ ഫാത്തിമ നന്ദിയും പറഞ്ഞു.

Summary: As part of investigative science learning, West AUP organized a one-day science camp for school children.