വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം ശക്തമാക്കി നഗരസഭ; കൊയിലാണ്ടി ബസ് സ്റ്റാന്റ് ഇനി സി.സി.ടി.വി നിരീക്ഷണത്തില്‍
കൊയിലാണ്ടി: നഗരത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനായി വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ്റെ അദ്ധ്യക്ഷതയിൽ നഗര ഭരണ സംവിധാനത്തിൻ്റെയും പൊലീസ് അധികാരികളുടെയും സംയുക്ത യോഗം ചേർന്നു. ബസ് സ്റ്റാന്റിലെ കച്ചവടക്കാർ, തെരുവ് കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത യോഗം ചേരുന്നതിന് യോഗത്തില്‍ തീരുമാനമായി.
ഒപ്പം ബസ് സ്റ്റാന്റിൽ രണ്ടാഴ്ചക്കുള്ളിൽ തന്നെ സി.സി.ടി.വി സ്ഥാപിക്കാനും തീരുമാനിച്ചു. എക്സൈസ്, പോലീസ്, സന്നദ്ധ സംഘടനകൾ നഗരസഭാ ഹെൽത്ത് വിഭാഗം എന്നിവരെ ഉൾപ്പെടുത്തി അടിയന്തിര യോഗം ചേരുന്നതിനും നഗരസഭാ എച്ച്ഐമാര്‍ ജെ.എച്ച്.ഐമാര്‍ രണ്ടാഴ്ചയിലൊരിക്കൽ യൂണിഫോമിൽ ബസ് സ്റ്റാന്റിൽ നിരീക്ഷണം നടത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തിൽ കൊയിലാണ്ടി ട്രാഫിക് എസ്.ഐ റസാഖ് വി.കെ, ലീന കെ.പി (പിങ്ക് പൊലീസ്), എ.എസ്.ഐ റിയാസ് വി, സ്പെഷൽ ബ്രാഞ്ച് എസ്.ഐ അബ്ദുറഹിമാൻ കൊയിലാണ്ടി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെ അജിത് മാസ്റ്റര്‍, നിജില പറവക്കൊടി, കൗൺസിലർ രമേശൻ വലിയാട്ടിൽ, സൂപ്രണ്ട് ബീന എന്നിവർ പങ്കെടുത്തു.
Description: koyilandy bus stand is now under CCTV surveillance