അണേലയിലെ ചേട്ടിയാട്ട് കുളത്തിന് ശാപമോഷം; പുതുജീവൻ നൽകി നഗരസഭ
കൊയിലാണ്ടി: ചളിയും പായലും നിറഞ്ഞ് ഉപയോഗശൂന്യമായ അണലേ-കുറുവങ്ങാട്ടെ ചേട്ടിയാട്ട് കുളത്തിന് പുതുജീവന്‍. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് നഗരസഭ ഏറ്റെടുത്ത് കുളം നവീകരിച്ചത്. ഒരു കൊല്ലത്തിനുള്ളിലാണ് കുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
ചേട്ടിയാട്ട് കുളം, കൊല്ലത്തെ നാണംചിറ, പന്തലായനിയിലെ നമ്പിവീട്ടിൽ കുളം, കോമത്തു കരയിലെ തച്ചംവള്ളിക്കുളം, ഒറ്റക്കണ്ടത്തെ വടക്കുമ്പാട്ട് ഇല്ലംകുളം അടക്കം അഞ്ച് കുളങ്ങളുടെ നവീകരണമാണ് നഗരസഭ ഏറ്റെടുത്തത്. ഒരു കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്.
നവീകരണത്തിന് മുമ്പ് കുളം
28 ലക്ഷം രൂപ ചിലവഴിച്ചാണ് ചേട്ടിയാട്ട് കുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടേതാണ് കുളം. ഒരു കൊല്ലം മുമ്പാണ് കുടുംബം കുളം നഗരസഭയ്ക്ക് വിട്ടുനല്‍കിയത്. നാല്‍പ്പത്തിയഞ്ച് വര്‍ഷം മുമ്പ് ആളുകള്‍ നിത്യവും ഉപയോഗിക്കുന്ന കുളം പിന്നീട് കൃത്യമായ പരിപാലനവും മറ്റുമില്ലാതെ ചളിയും പായലും നിറഞ്ഞ് ഉപയോഗ ശൂന്യമാവുകയായിരുന്നു.
നഗരസഭ ഏറ്റെടുത്തതോടെ വളരെ പെട്ടെന്നായിരുന്നു നവീകരണ പ്രവൃത്തികള്‍. ഡിസംബര്‍ രണ്ട് തിങ്കളാഴ്ച നഗരസഭ കുളം നാടിന് സമര്‍പ്പിക്കും. എംഎല്‍എ കാനത്തില്‍ ജമീലയാണ് ഉദ്ഘാടനം ചെയ്യുന്നത്. നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും.
Description: ANELA- KURUVANGAD Chettiattil pond has been renovated