പഠനം മാത്രം പോര വിനോദങ്ങളും വേണം; ഇന്‍ക്ലൂസീവ് ചെസ് ക്ലബ്ബിന് തുടക്കമിട്ട് പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


Advertisement

ചേമഞ്ചേരി: പഠനത്തെ പോലെ വളരെ പ്രധാനപ്പെട്ടതാണ് വിനോദങ്ങളും. കുട്ടികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനായി ചെസ് എന്ന കായിക വിനോദം വളരെയേറെ ഫലപ്രദമാണ്. ഇത് മുന്നില്‍ക്കണ്ട് ചെസ് ക്ലബ്ബിന് തുടക്കം കുറിച്ചിരിക്കുകയാണ് പൊയില്‍ക്കാവ് ഹൈസ്‌കൂള്‍.

Advertisement

പ്രധാന അധ്യാപിക കെ.സി.ബീന കരുക്കള്‍ നീക്കി ചെസ് ക്ലബ് ഉദ്ഘാടനം ചെയ്തു. പരിമിതികള്‍ക്കപ്പുറത്തെ കഴിവുകള്‍ കണ്ടെത്തുന്നതിന് ഇത്തരം വിനോദങ്ങള്‍ സഹായകരമാണെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സ്‌പെഷല്‍ എഡുക്കേറ്റര്‍ പ്രശോഭ് എം കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ അധ്യാപകന്‍ എന്‍.എസ്.അര്‍ജുന്‍ നന്ദി പറഞ്ഞു.

Advertisement
Advertisement