അരിക്കുളം പഞ്ചായത്ത് വാര്‍ഡ് വിഭജനം; പുന:പരിശോധിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ്


അരിക്കുളം: വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരട് വിജ്ഞാപനം അരിക്കുളംപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ജനവികാരത്തെ മറികടക്കാനുള്ള ശ്രമമാണെന്ന് ഭാഗമാണെന്ന് അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി.

ഭൂമി ശാസ്ത്രപരമായ അതിരുകള്‍ സ്വീകരിക്കാമായിരുന്നിട്ടും കാല്‍നട യാത്ര പോലും ചെയ്യാത്ത നാട്ടിട വഴികളെ അതിരുകളാക്കി തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ഭരണസമിതി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അശാസ്ത്രീയമായ വാര്‍ഡ് വിഭജനം നടത്തിയത് എന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആരോപിച്ചു.

വാര്‍ഡ് വിഭജനം പുന:പരിശോധിച്ചില്ലെങ്കില്‍ നിയമനപടികളുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ അറിയിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ സി. രാമദാസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഷറഫ് എന്‍.കെ,വി.വി.എം ബഷീര്‍ മാസ്റ്റര്‍,ശശി ഊട്ടേരി, കെ. അഷറഫ് മാസ്റ്റര്‍, ശ്രീധരന്‍ കണ്ണമ്പത്ത്, കെ. ശ്രീകുമാര്‍, സുഹൈല്‍ അരിക്കുളം, പൊയിലങ്ങല്‍ അഹമ്മദ്, കെ.എം അബ്ദുസ്സലാം, പി.കെ.കെ ബാബു, ലതേഷ് പുതിയടത്ത്, കെ.എം മുഹമ്മദ് സക്കരിയ, പി.പി.കെ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.