ഡല്‍ഹിയില്‍ ഡ്യൂട്ടിയ്ക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിയഞ്ചേരി സ്വദേശിയായ സൈനികന്‍ മരിച്ചു


കൊയിലാണ്ടി: ഡല്‍ഹിയില്‍ ഡ്യൂട്ടിയ്ക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിയഞ്ചേരി സ്വദേശിയായ ജവാന്‍ മരിച്ചു. പുളിയഞ്ചേരി (ഹെല്‍ത്ത് സെന്ററിന് സമീപം) തവളകുളം കുനി ഹരിചന്ദനം വീട്ടില്‍ സജിത്ത് പി. ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു.
ഡല്‍ഹയില്‍ ഡ്യൂട്ടിയ്ക്കിടെ ടവറിന്റെ മുകളില്‍ കയറുന്നതിനിടെ താഴേക്ക് വീണ് രണ്ടാഴ്ചയോളം ഡല്‍ഹയിലെ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.

പിതാവ്: ബാലന്‍(മാനന്തവാടി).

അമ്മ: ദേവി.

ഭാര്യ: ജോഷ്മ.
മക്കള്‍: റിതുദേവ് (അമൃത സ്കൂൾ പെരുവട്ടൂർ), റിഷിക് ദേവ്.

സഹോദരി: താര. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലെത്തിക്കും.