നവീകരിച്ച മുചുകുന്ന് ഖാദി കേന്ദ്രം നാടിന് സമര്‍പ്പിച്ചു


മൂടാടി: നവീകരിച്ച മുചുകുന്ന് ഖാദി കേന്ദ്രം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതമായി ലഭിച്ച 10 ലക്ഷം രൂപ കൊണ്ടാണഅ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ഖാദി കേന്ദ്രം മുഴുവനായും പെയിന്റിംഗം നടത്തുകയും പുതിയ ടോയ്‌ലറ്റ് നിര്‍മ്മാണം, ടൈല്‍സ് ഇടല്‍ എന്നീ നവീകരണ പ്രവൃത്തികളാണ് ഖാദി കേന്ദ്രത്തില്‍ നടത്തിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലത കെ.പി സ്വഗാഗതം പറഞ്ഞ ചടങ്ങില്‍ മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ശിവാന്ദന്‍ മുഖ്യാതിഥിയായിരുന്നു.പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് ചൈത്രാവിജയന്‍, മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി അഖില, ഖാദിബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ ജിഷ.കെ, ലതിക പുതുക്കുടി, സുനിത, സി.എം, ഒ രഘുനാഥ്, പി.രാഘവന്‍, സന്തോഷ് കുന്നുമ്മല്‍, കെ.എം കുഞ്ഞിക്കണാരന്‍, മോഹനന്‍ മാസ്റ്റര്‍, പി.എന്‍.ബി നടേരി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഖാദി വ്യവസായ ജൂനിയര്‍ സൂപ്രണ്ട് ഷൈന്‍. ഇ ജോസഫ് നന്ദിയും പറഞ്ഞു.