നമ്പ്രത്ത്കരയില്‍ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസുമായി മുസ്‌ലിം ലീഗ്


കീഴരിയൂർ: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കോഴിക്കോട് സി.എച്ച് സെന്ററും കീഴരിയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നമ്പ്രത്ത് കരയില്‍ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും. ഇന്ന് രാവിലെ നമ്പ്രത്ത് കര യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ്‌ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.യു സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സെന്റര്‍ സെക്രട്ടറി ഒ.ഹുസൈൻ പദ്ധതി വിശദീകരിച്ചു. ഹുസൈൻ ചെറുതുരുത്തി ബോധവൽക്കരണ ക്ലാസ് എടുത്തു.

കുന്നുമ്മൽ റസാഖ്, എ.മൊയതീൻ മാസ്റ്റർ, നൗഷാദ് കുന്നുമ്മൽ, വി.കെ യൂസുഫ്, ടി.എ സലാം, സിദ്ദീഖ് പള്ളിക്കൽ, സാബിറ നടുക്കണ്ടി, തേറംബത്ത് കുഞ്ഞബ്ദുള്ള, അയ്യാസ് കുന്നത്ത്, അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Description: Muslim League conducts free kidney disease screening camp and awareness class