പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പൂക്കാട് കലാലയത്തിലെ ‘ബ്യൂട്ടി കള്‍ച്ചര്‍’ തൊഴില്‍ പരിശീലനം


പൂക്കാട്: സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി പൂക്കാട് കലാലയത്തിൽ സംഘടിപ്പിച്ച പത്ത് ദിവസത്തെ ‘ബ്യൂട്ടി കള്‍ച്ചര്‍’ തൊഴിൽ പരിശീലനം സമാപിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റൻഷൻ വിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്‌.

സമാപനദിവസത്തിൽ നടന്ന യോഗത്തിൽ കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി സിണ്ടിക്കറ്റ് അംഗം ഡോ. ടി. വസുമതി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റൻഷൻ വിഭാഗത്തിൻ്റെ മേധാവി ഡോ. മഞ്ജു. എം.പി, പരിശീലക സജ്ന.കെ.കെ. എന്നിവർ സംസാരിച്ചു.

പരിശീലകയ്ക്ക്‌ കലാലയത്തിന് വേണ്ടി കെ. രാധാകൃഷ്ണൻ ഉപഹാരം സമർപ്പിച്ചു. പരിശീലനം നേടിയവർ അനുഭവങ്ങൾ വിശദീകരിച്ചു. കലാലയം പ്രസിഡണ്ട് യു.കെ. രാഘവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സുനിൽ തിരുവങ്ങൂർ സ്വാഗതവും ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റൻഷൻ വിഭാഗത്തിലെ സെക്ഷൻ ഓഫീസർ കെ.കെ. സുനിൽകുമാർ നന്ദി പറഞ്ഞു.

Description: Beauty Culture Vocational Training at Pookad Kalalayam