ദേശീയ ഫയർ സർവ്വീസ് ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഫയർ ഫോഴ്സിന്റെ സുരക്ഷാ ബോധവൽക്കരണ റാലി (വീഡിയോ കാണാം)


പേരാമ്പ്ര: ദേശീയ ഫയർ സർവ്വീസ് ദിനാചരണത്തിൻ്റെ ഭാഗമായി പേരാമ്പ്ര അഗ്നിരക്ഷാ നിലയം സുരക്ഷാ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഫയർ ഫോഴ്സ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ ഡിപ്പാർട്ട്മെൻ്റിൻ്റെ വിവിധ വാഹനങ്ങളിലും ബൈക്കുകളിലുമായി ഫയർ സർവ്വീസ് ജീവനക്കാരും സിവിൽ ഡിഫൻസ് അംഗങ്ങളും അണിചേർന്നു.

1944 ഏപ്രിൽ 14 ന് മുംബെ തുറമുഖത്തെ കപ്പലിലുണ്ടായ അഗ്നിബാധയിലെ രക്ഷാ പ്രവർത്തനത്തിനിടയിൽ 71 ഫയർ സർവ്വീസ് ജീവനക്കാർ മരണപ്പെട്ടിരുന്നു. അവർക്കുള്ള സ്മരണാഞ്ജലി എന്ന നിലയിലാണ് എല്ലാ വർഷവും ഏപ്രിൽ 14 ന് ദേശീയ ഫയർ സർവ്വീസ് ദിനവുംZ14 മുതൽ 20 വരെ വാരാചരണവും ആചരിക്കുന്നത്.

ദിനാചരണത്തിൻ്റെ ഭാഗമായി രാവിലെ എട്ട് മണിക്ക് സ്റ്റേഷൻ പരിസരത്ത് സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശൻ പതാക ഉയർത്തി. തുടർന്ന് സേനാംഗങ്ങൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പി.വിനോദൻ, കെ.ദിലീപ്, ഷൈനേഷ് .എ.പി, മുകുന്ദൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് എ.എസ്.ടി.ഒ കെ.മുരളീധരൻ, പി.സി.പ്രേമൻ, വി.കെ.നൗഷാദ്, എ.ഷിജിത്ത്, എൻ.എം.ലതീഷ്, എന്നിവർ നേതൃത്വം നൽകി.

വാരാചരണത്തിൻ്റെ ഭാഗമായി ഏപ്രിൽ 20 വരെ ബോധവൽക്കരണ ക്ലാസുകൾ, വിവിധ സ്ഥാപനങ്ങളിൽ സുരക്ഷാ പരിശോധന, പരിശീലനങ്ങൾ, മോക്ഡ്രില്ലുകൾ എന്നിവ നടക്കും.

വീഡിയോ കാണാം: