ബസ് നീങ്ങിയപ്പോള്‍ ഗേറ്റ് തകര്‍ന്നു; കൊല്ലം നെല്ല്യാടി റോഡുവഴിയുള്ള ഗതാഗതം വഴിമുട്ടി
കൊല്ലം: സ്വകാര്യ ബസ് കടന്നുപോകുന്നതിനിടെ ബസിന്റെ മുകള്‍ഭാഗത്ത് കുടുങ്ങി കൊല്ലം നെല്ല്യാടി റോഡിലെ റെയില്‍വേ ഗേറ്റ് തകര്‍ന്നു. ഇന്ന് രാവിലെ 10.15ഓടെയാണ് സംഭവം. മേപ്പയ്യൂര്‍ ഭാഗത്തുനിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന ശ്രീറാം ബസ് കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം.
ഗേറ്റ് ക്ലോസ് ചെയ്യാനായി ഒരുങ്ങവെയായിരുന്നു ബസ് റെയില്‍വേ ഗേറ്റിന് സമീപത്തെത്തിയത്. തുടര്‍ന്ന് ബസ് കടന്നുപോകാനായി ഗേറ്റ് കീപ്പര്‍ സാവകാശം കൊടുത്തു. ഇതനുസരിച്ച് ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ ബസിന്റെ മുകള്‍ഭാഗത്തെ ഉയര്‍ത്തിയിട്ട എയര്‍സ്പേസില്‍ തട്ടി ഗേറ്റ് മുറിഞ്ഞുപോകുകയായിരുന്നു.
ഗേറ്റിപ്പോള് അടച്ചിട്ട നിലയിലാണ്. ഞായറാഴ്ച ആയതിനാല്‍ ജീവനക്കാര്‍ കുറവായതു കാരണം ഇന്ന് അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനസ്ഥാപിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
ഗേറ്റ് അടച്ചതിനാല്‍ കൊല്ലം നെല്ല്യാടി റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ആനക്കുളം മുചുകുന്ന് റോഡിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് പയ്യോളിവഴി വടകര ഭാഗത്തേക്ക് പോകുന്നതിന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയപാതയില്‍ ടാറിങ് പ്രവൃത്തി നടക്കുന്നത് കാരണമാണിത്. വാഹനങ്ങള്‍ നന്തി വഴി പള്ളിക്കര, കീഴൂര്‍ റോഡ് വഴി പോകണമെന്നാണ് നിര്‍ദേശമെങ്കിലും ഒട്ടേറെ വാഹനങ്ങള്‍ ആനക്കുളം മുചുകുന്ന് റോഡിനെയും ആശ്രയിക്കുന്നുണ്ട്. ഇതിനൊപ്പം കൊല്ലം വഴി പോകേണ്ട വാഹനങ്ങള്‍ കൂടി ഈ റോഡിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ആനക്കുളം ഭാഗത്ത് ഗതഗാതക്കുരുക്കിന് വഴിവെച്ചിട്ടുണ്ട്.
Summary: The gate broke as the bus moved; Traffic on the Kollam Nelliadi road was blocked